Kerala
തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പ്രതിഷേധക്കാർ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്. സംഭവത്തിൽ പോലീസ് കേസെടുക്കും.
പ്രതിഷേധം നടത്തിയ സ്ഥലത്തുനിന്ന് ബ്ലേഡുകൾ കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകൾ ഉപയോഗിച്ച് പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളുമടക്കം പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരേയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. സമരം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.
District News
അതിരമ്പുഴ: മഹാത്മഗാന്ധി യൂണിവേഴ്സിറ്റി സെനറ്റിൽ ബിജെപി–ആർഎസ്എസുകാരെ കുത്തിനിറച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
യൂണിവേഴ്സിറ്റി കവാടത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
സർവകലാശാലയെ കാവിവൽക്കരിക്കുന്ന ഗവർണറുടെ നടപടി പിൻവലിക്കുക, യുഡിഎഫ് സർക്കാർ വിഷയത്തിൽ മറുപടി പറയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. അമൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അസ്ലം മുഹമ്മദ്, വൈഷ്ണവി എന്നിവർ പ്രസംഗിച്ചു.
Kerala
തൃശൂർ: കാർഷിക സർവകലാശാലയിലെ ഫീസ് വർധനക്കെതിരെ മണ്ണുത്തി സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവർ പങ്കെടുത്ത മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് മറിച്ചിട്ട പ്രവർത്തകർ പോലീസിന്റെ ഷീൽഡ് കൈക്കലാക്കി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എഐഎസ്എഫിനെയും എഐവൈഎഫിനെയും എസ്എഫ്ഐ പരിഹസിച്ചു. കാർഷിക സർവകലാശാലയിലേക്കുള്ള അവസാന മാർച്ചല്ല ഇതെന്ന് പി.എസ്. സഞ്ജീവ് പറഞ്ഞു.
ഞങ്ങളെ എവിടെയൊക്കെ കുഴിച്ചു മൂടാമെന്ന് കരുതുന്നവരോട്, ഞങ്ങൾ വിദ്യാർഥികൾക്ക് ഒപ്പമാണ്. എസ്എഫ്ഐയുടെ സമരം പ്രഹസനമല്ല. കെഎസ്യുവിനെയും എഐഎസ്എഫിനെയും കാണുമ്പോഴുള്ള പോലീസ് ആവേശം എസ്എഫ്ഐയോട് വേണ്ട.
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയിൽ ഫീസ് വർധിപ്പിച്ചത് നീതീകരിക്കാത്തതാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു. പ്രവർത്തകരെ നീക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
പ്രതിഷേധത്തെ തുടർന്ന് ഫീസ് വർധന പുനപരിശോധിക്കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു.
Kerala
തിരുവനന്തപുരം: രാജ്ഭവനിലെ സർക്കാർ പരിപാടികൾ ആർഎസ്എസിന്റെ പരിപാടികളാക്കി ഗവർണർ മാറ്റുന്നുവെന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. പോലീസ് വലയം മറികടന്ന് രാജ്ഭവനുള്ളിലേക്കു മതിൽചാടിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഏറെനേരം ഉന്ത ും തള്ള ുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുൻ ഗവർണറുടെ നിലപാടു തന്നെയാണു തുടരുന്നതെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. ആർഎസ്എസിന്റെ തറവാട്ടു സ്വത്തല്ല രാജ്ഭവൻ. ഗവർണർ ഈ നടപടി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.